(www.thalasserynews.in)ധർമ്മടം നിയോജക മണ്ഡലത്തിലെ 2000 സൈനികരെ ഓൾ കേരള ആർട്ടിസാൻസ് ആന്റ് സ്കിൽഡ് വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ ആദരിക്കുന്നു റിപ്പബ്ലിക് ദിനത്തിൽ വൈകിട്ട് 3 ന് മമ്പറത്തെ കണ്ണൂർ, കൂത്തുപറമ്പ് ജംഗ്ഷനിലാണ് ആദരസമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഐ.എൻ.ടി.യു.സി. ദേശീയ സിക്രട്ടറിയും കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ ഡോ.ജോർജ് ജോസഫ് പ്ലാന്തോട്ടം ഉത്ഘാടനം ചെയ്യുമെന്ന് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാതൃരാജ്യത്തിന്റെ അഖണ്ഡതക്കായി സ്വയം മറന്ന് പോരാടി പരിക്കേറ്റവർക്കും കഷ്ടപ്പെടുന്നവർക്കും സാധാരണ നിലയിൽ അർഹമായ ആദരവ് നാട്ടിൽ നിന്നും കിട്ടാറില്ലെന്നും ഈ സാഹചര്യത്തിലാണ് ഇത്തരം മാതൃകാ പരിപാടി നടത്തുന്നതെന്നും മമ്പറം ദിവാകരൻ പറഞ്ഞു.
ആദരിക്കൽ ചടങ്ങിൽ യൂനിയൻ സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ. എം.ബഷീർ മുഖ്യപ്രഭാഷണം നടത്തും. മമ്പറം ദിവാകരൻ അദ്ധ്യക്ഷത വഹിക്കും.-പിണറായി സ്വദേശിനിയായ സിനിമാ നടി ശുഭ തലശ്ശേരി ചടങ്ങിൽ വിശിഷ്ടാതിഥിയായി സംബന്ധിക്കും. ധർമ്മടം ബ്ലോക്കിലെയും മണ്ഡലത്തിലെയും കോൺഗ്രസ് പ്രസിഡണ്ടുമാരും ആർട്ടിസാൻസ് ആൻഡ് സ്കിൽഡ് വർക്കേഴ്സ് യൂനിയൻ പ്രവർത്തകരും പങ്കെടുക്കും. യൂനിയൻ ജില്ലാ പ്രസിഡണ്ട് മൌവ്വഞ്ചേരി ദിനേശ് ബാബുവും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു..
2000 soldiers from Dharmadam constituency will be honored; Tribute to be paid tomorrow on Republic Day in Mambaram