തലശേരി:(www.thalasserynews.in) തലശേരിയിൽ ജോലിക്കെത്തിയ വീട്ടിൽ നിന്നും 5 ലക്ഷത്തിൻ്റെ ഡയമണ്ട് നെക്ലേസ് കൈക്കലാക്കി ; തമിഴ് നാട് സ്വദേശിനിയെ വീട്ടുകാർ തന്നെ തന്ത്രപരമായി കുടുക്കി തമിഴ് യുവതിയെ വീട്ടുകാർ തന്നെ സൂത്രത്തിൽ വിളിച്ചു വരുത്തി പോലിസിൽ ഏൽപിച്ചു.

തമിഴ്നാട് സേലം സ്വദേശിനി വിജയ ലക്ഷ്മി (45)യാണ് വീട്ടുകാരുടെ തന്ത്രപരമായ നീക്കത്തിൽ കുടുങ്ങിയത്. വിജയലക്ഷ്മി ഇപ്പോൾ മമ്പറത്താണ് താമസം. തലശേരി ചിറക്കരയിലെ ആരിഫയുടെ വിട്ടിൽ നിന്നും ഇക്കഴിഞ്ഞ 31നാണ് ഏകദേശം 5 ലക്ഷം വില വരുന്ന നെക്ലേസ് നഷ്ടപ്പെട്ടത്.
വീട്ടുകാരി കുളിക്കാൻ പോവുമ്പോൾ കഴുത്തിൽ നിന്നും അഴിച്ച് കട്ടിലിൽ വച്ചതായിരുന്നു. കട്ടിലിൽ നിന്നും അപ്പോൾ തന്നെ മാല നിലത്ത് വീണുവെങ്കിലും കട്ടിലിനടിയിലായതിനാൽ പിന്നീട് എടുക്കാമെന്ന് കരുതി.
വീട്ടിൽ ശുചീകരണത്തിനെത്തിയ വിജയ ലക്ഷ്മി നിലത്ത് വീണ മാല കൈക്കലാക്കി. ജോലി കഴിഞ്ഞ് ഒന്നുമറിയാത്ത ഭാവത്തിൽ കൂലിയും വാങ്ങി സ്ഥലം വിട്ടു. പിന്നീടാണ് മാലയെ പറ്റി ആരിഫ ഓർ ത്തത്. ഏറെ പരിശോധിച്ചിട്ടും കാണാതായതോടെ സംശയമായി. അന്നേ ദിവസം വീട്ടിൽ വന്ന തമിഴ് യുവതിയെ ഫോണിൽ വിളിച്ചു. ഒന്നുമറിയില്ലെന്ന് പറഞ്ഞ വിജയലക്ഷ്മി വീട്ടിലേക്ക് വരാനും കൂട്ടാക്കിയില്ല.
ഇതോടെ വിജയലക്ഷ്മിയെ തന്നെ സംശ യിച്ചു. ധരിക്കാൻ സാരിയും മറ്റും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വിജയലക്ഷ്മിയെ വീട്ടിലേക്ക് തിരിച്ചെത്തി ക്കുകയായിരുന്നു. ഇതിനിടെ പോലിസിനെയും വിവരമറിയിച്ചു. സാരി വാങ്ങാൻ വിജയലക്ഷ് മി വന്ന പാടേ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി. എരഞ്ഞോളിയിൽ സൂക്ഷിച്ച തൊണ്ടിമുതലും കണ്ടെടുത്തു. തലശ്ശേരി സി.ഐ എം. അനിൽ, എസ്.ഐ. സജേഷ് സി.ജോസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
A# diamond #necklace worth 5 lakhs was taken from the #house where he worked in #Thalassery The native of #TamilNadu was #strategically #trapped by the family itself