---
title: "വടക്കുമ്പാട് നടന്ന ജില്ലാതല സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു."
english_title: "The District Level Sub Junior Chess Championship held in Vadakupad has concluded."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/217012/the-district-level-sub-junior-chess-championship-held-in-vadakupad-has-concluded"
published_at: "2024-07-03T14:24:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668512dde47ff_Untitled-3_copy.jpg"
keywords: []
---

# വടക്കുമ്പാട് നടന്ന ജില്ലാതല സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.

> **Lead Summary:** **തലശേരി: ** തലശേരി വടക്കുമ്പാട് കെപി ആണ്ടി മാസ്റ്റർ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിൻ്റെയും ജില്ലാ ചെസ്സ് അസോസിയേഷൻ്റെയും നേതൃത്വത്തിലാണ് ജില്ലാതല സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

## Article Content

**തലശേരി: ** തലശേരി വടക്കുമ്പാട് കെപി ആണ്ടി മാസ്റ്റർ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിൻ്റെയും ജില്ലാ ചെസ്സ് അസോസിയേഷൻ്റെയും നേതൃത്വത്തിലാണ് ജില്ലാതല സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ സമാപന സമ്മേളനം സ്പോർട്സ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം സി.മോഹനൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.

പി.രജീഷ് അധ്യക്ഷനായി.ഓപ്പൺ വിഭാഗത്തിൽ കെ എ അർജുൻ ഒന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ മത്സരത്തിൽ നവ്യശ്രീ രാജ് എന്നിവർ ഒന്നാം സ്ഥാനം നേടി. ധരിയ സിസോഡിയ, മയൂഖ കൃഷ്ണ വി ശ്രീജിത്ത്, തരുൺ കൃഷ്ണ എന്നിവർ ഓപ്പൺ വിഭാഗത്തിലും നജ ഫാത്തിമ, പി ദേവതീർത്ഥ ദേവി കൃഷ്ണ എന്നിവർ രണ്ടു മുതൽ നാലു വരെ സ്ഥാനം നേടി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/217012/the-district-level-sub-junior-chess-championship-held-in-vadakupad-has-concluded)