---
title: "ഐഎംഎ തലശേരി മുൻ പ്രസിഡൻ്റ് ഡോ. വി.ഒ. മോഹൻ  ബാബു അന്തരിച്ചു"
english_title: "Former President of IMA Thalassery Dr.V.O.Mohan Babu passed away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/220303/former-president-of-ima-thalassery-drvomohan-babu-passed-away"
published_at: "2024-07-16T10:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6695fabf169c1_Untitled-1_copy.jpg"
keywords: []
---

# ഐഎംഎ തലശേരി മുൻ പ്രസിഡൻ്റ് ഡോ. വി.ഒ. മോഹൻ  ബാബു അന്തരിച്ചു

> **Lead Summary:** **തലശേരി: ** തലശ്ശേരി തിരുവങ്ങാട് കൃഷ്ണയിൽ ഡോ. വി.ഒ. മോഹൻ ബാബു അന്തരിച്ചു തലശ്ശേരി പി.കെ. ഐ. കെയർഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറാണ്.

## Article Content

**തലശേരി: ** തലശ്ശേരി തിരുവങ്ങാട് കൃഷ്ണയിൽ ഡോ. വി.ഒ. മോഹൻ ബാബു അന്തരിച്ചു തലശ്ശേരി പി.കെ. ഐ. കെയർഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറാണ്.

തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു ആശുപത്രി സൂപ്രണ്ടായും പ്രവർത്തിച്ചു. ആരോഗ്യ വിഭാഗത്തിൽ ഡപ്യൂട്ടി ഡയരക്ടറായാണ് വിരമിച്ചത്.

തലശ്ശേരി ടെലി ഹോസ്പിറ്റൽ വാസൻ ഐ. കെയർ, എന്നിവിടങ്ങളിലും പ്രവർത്തിച്ചിരുന്നു. തലശ്ശേരിയിലെ സാംസ്കാരിക മേഖലയിൽ സജീവസാന്നിധ്യമായിരുന്നു.

തലശ്ശേരി.ഐ. എം.എ. പ്രസിഡൻ്റ് ,കേരള ഒഫ്താൽമോളജി പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നേത്രദാനം പ്രോൽസാഹിപ്പിക്കുന്നതിൽ എന്നും മുന്നിൽ നിന്ന് പ്രവർത്തിച്ചു.

ഭാര്യ: ടി.സി.ശ്യാമള മക്കൾ: ബിന്ദു മോഹൻ (മസ്കറ്റ് ) ബിമൽ മോഹൻ മരുമക്കൾ: പിഎം. പ്രേംരാജ് (മസ്ക്കറ്റ്) രസ്യ ബിമൽ (അമൃത വിദ്യാലയം തലശ്ശേരി) സഹോദരങ്ങൾ: വി.ഒ. ശ്രീനിവാസൻ ,വി.ഒ സുരേഷ് ബാബു, വി ഒ . പ്രേമലത വി. ഒ ശശിന്ദ്രൻ വി.ഒ. ലതിക , സാംസ്കാരം ഇന്ന് ജൂലായ് 16 ന് ചൊവ്വാഴ്ച വൈകിട്ട് 3 ന് കണ്ടിക്കൽ എൻ.എസ്.എസ്. ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/220303/former-president-of-ima-thalassery-drvomohan-babu-passed-away)