---
title: "ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ആഗസ്റ്റ്  അവസാനവാരം തലശ്ശേരിയിൽ ;  പങ്കെടുക്കുന്ന ക്ലബുകൾ അഗസ്ത് 8 നകം രജിസ്റ്റർ ചെയ്യണം"
english_title: "District Athletic Championship Competitions in Thalassery in the last week of August;Participating clubs must register by August 8"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/223743/district-athletic-championship-competitions-in-thalassery-in-the-last-week-of-augustparticipating-clubs-must-register-by-august-8"
published_at: "2024-07-29T14:20:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7592fc6338_Untitled-7_copy.jpg"
keywords: []
---

# ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ആഗസ്റ്റ്  അവസാനവാരം തലശ്ശേരിയിൽ ;  പങ്കെടുക്കുന്ന ക്ലബുകൾ അഗസ്ത് 8 നകം രജിസ്റ്റർ ചെയ്യണം

> **Lead Summary:** **തലശ്ശേരി: ** ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ അഗസ്റ്റ് അവസാനവാരം തലശ്ശേരി വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും.

## Article Content

**തലശ്ശേരി: ** ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ അഗസ്റ്റ് അവസാനവാരം തലശ്ശേരി വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും.

അത്ലറ്റിക് രംഗത്ത് കണ്ണൂർ ജില്ലയെ കൂടുതൽ സജീവമാക്കാൻ നിരവധി പദ്ധതികൾ ജില്ലാ മീറ്റിന് മുന്നോടിയായി നടത്താൻ ആസൂത്രണം ചെയ്തതായി കണ്ണൂർ ജില്ലാ അത് ലറ്റിക്സ്  അസോസിയേഷൻ ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതിനായി ജില്ലാ അത് ലറ്റിക്സ്  അസോസിയേഷനിൽ രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള ക്ലബ്ബുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഗസ്റ്റ് 8 ന് മുൻപായി അസോസിയേഷന്റെ ഇമെയിലിലേക്ക് അതത് സ്ഥാപന മേധാവിയുടെ സമ്മത പത്രം സഹിതം അപക്ഷിക്കണം.

10, 12 പ്രായത്തിലുള്ള കുട്ടികളെ അത് ലറ്റിക്ക് മേഖലയിലേക്ക് ആകർഷിക്കാൻ തലശ്ശേരി, പരിയാരം, ഇരിട്ടി എന്നിവിടങ്ങളിൽ കിഡ്സ്  അത് ലറ്റിക്സ് ക്ലിനിക്കുകൾ സംഘടിപ്പിച്ച് ക്ലാസുകൾ നൽകും.

ജാവലിൻ ത്രോ മത്സരത്തിൽ മികവുണ്ടാക്കാൻ ഇതുമായി ബന്ധപ്പെട്ട  അത് ലറ്റുകൾ ആഗസ്റ്റ് 3 ന് 4 മണിക്ക് മുൻപായി അസോസിയേഷൻ ജില്ലാ സിക്രട്ടറിയെ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് : 8547941 771, 9495 094959. അസോസിയേഷൻ പ്രസിഡണ്ട്  ജോസ് മാത്യു, സിക്രട്ടറി ടി. ശ്രിഷ്, ഖജാൻജി  കെ. കെ. ഷാമിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/223743/district-athletic-championship-competitions-in-thalassery-in-the-last-week-of-augustparticipating-clubs-must-register-by-august-8)