ജില്ലയില്‍ ബിജെപിയെ  ഇനി  ഹരിദാസ് നയിക്കും

By | Monday February 24th, 2020

SHARE NEWS

കണ്ണൂര്‍: ബിജെപിയെ ജില്ലയില്‍ നയിക്കാന്‍ എന്‍.ഹരിദാസ്. ഏറെ വിഭാഗീയത പ്രകടമായ സംഘടനാ തിരഞ്ഞെടുപ്പിനു ശേഷം കെ.രഞ്ജിത്ത് പക്ഷം പിടിമുറുക്കിയെങ്കിലും ഗ്രൂപ്പില്ലാത്ത പരിഗണനയില്‍ എന്‍.ഹരിദാസ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതു കെ.രജ്ഞിത്ത്, പി. സത്യപ്രകാശ് പക്ഷത്തിനു കനത്ത പ്രഹരമായി മാറി. വര്‍ഷങ്ങളായി ജില്ലയിലെ പാര്‍ട്ടി ഘടകത്തെ നിയന്ത്രിച്ച കെ.രഞ്ജിത്തിനെ ആര്‍ എസ് എസും കൈവിട്ടതോടെയാണ് അട്ടിമറിയിലൂടെ എന്‍.ഹരിദാസ് അമരത്ത് എത്തിയത്.ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മണ്ഡലം കമ്മറ്റികള്‍ കെ. രഞ്ജിത്ത് പക്ഷം പിടിമുറുക്കുകയും, പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മുന്നിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ താഴെക്കിടയില്‍ അടക്കം ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉയര്‍ത്തിയതോടെ ആര്‍ എസ് എസ് ഇടപ്പെടല്‍ ഉണ്ടാകുകയായിരുന്നു. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനാണ് എന്‍.ഹരിദാസിനെ പ്രഖ്യാപിച്ചത്.നിലവില്‍ ജില്ലാ സെക്രട്ടറിയായ എന്‍.ഹരിദാസ് തലശേരി നഗരസഭ മുന്‍ കൗണ്‍സിലര്‍ കൂടിയാണ്. തിരുവങ്ങാട് സ്വദേശിയാണ്.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read