തലശ്ശേരി നഗരസഭയിലെ കൊളശ്ശേരി കാവുംഭാഗം ആറാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

By | Saturday September 22nd, 2018

SHARE NEWS

 

തലശ്ശേരി: തലശ്ശേരി നഗരസഭയിലെ കൊളശ്ശേരി കാവുംഭാഗം ആറാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് , യു.ഡി.എഫ്, എന്‍.ഡി.എ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിച്ചു. ഉപവരണാധി മുനിസിപ്പള്‍ അക്കൗണ്ടിംഗ് ് സൂപ്രണ്ട് പി.എം ഗീത മുമ്പാകെയാണ് ്സ്ഥാനാര്‍ത്ഥികള്‍ ശനിയാഴ്ച പത്രിക സമര്‍പ്പിച്ചത.്

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിലെ കെ.എന്‍ അനീഷ് പത്രിക സമര്‍പ്പിച്ചു. സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ നിന്ന് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയാണ് പത്രിക സമര്‍പ്പിച്ചത.് എ.സി മനോജ് അനീഷിനെ പിന്‍താങ്ങി. നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, എ.രമേശ് ബാബു, വാഴയില്‍ വാസു, പൊന്ന്യം കൃഷ്ണന്‍, കാരായി സുരേന്ദ്രന്‍, ടി.കെ പ്രേമന്‍, കെ.വിനയരാജ്, ഒ.വി ജാഫര്‍ എന്നിവര്‍ പത്രികാ സമര്‍പ്പണ വേളയില്‍ സംബന്ധിച്ചു.

 

തലശ്ശേരി റബ്‌കോ ഫാക്ടറിയിലെ മുന്‍ ജീവനക്കാരനായ അനീഷ് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവും കൊളശ്ശേരിയിലെ കരയത്തില്‍ നാരായണന്‍ സ്മാരക വായനശാല ലൈബ്രേറിയനുമാണ്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ എ.കെ കുഞ്ഞികൃഷ്ണന്‍ പത്രിക സമര്‍പ്പിച്ചു. ഡമ്മി സ്ഥാനാര്‍ത്ഥിയായി സുരഷ്ബാബുവും പത്രിക സമര്‍പ്പിച്ചു. കെ.പ്രഭാകരന്‍, താണിശ്ശേരി രമേശന്‍ എന്നിവര്‍ ഇരുവരെയും പിന്‍താങ്ങി. അഡ്വ.സി.ടി സജിത്ത് ്, എം.പി അസ്സെയ്‌നാര്‍, മണ്ണയാട് ബാലകൃഷ്ണന്‍, അഡ്വ.പി.വി സൈനുദ്ദീന്‍, എ.വി ശൈലജ തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത.്

എന്‍.ഡി.എ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പിയിലെ ടി.എം നിഷാന്ത് പത്രിക സമര്‍പ്പിച്ചു. പി.സജീവന്‍ പിന്‍താങ്ങി. ബി.ജെ.പി -ആര്‍.എസ്.എസ് നേതാക്കളായ എന്‍.ഹരിദാസ്, എം.പി സുമേഷ്, ഇ.കെ ഗോപിനാഥ്, കെ.അജേഷ്, കെ.ലിജേഷ്, പി.രമേശന്‍, പ്രദീഷ് സ്മിതാ ജയമോഹന്‍ എന്നിവര്‍ പത്രിക സമാര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിയൊടൊപ്പമുണ്ടായിരുന്നു.

കൊളശ്ശേരി കാവുംഭാഗം വാര്‍ഡില്‍ നിന്ന് വിജയിച്ച സി.പി.എമ്മിലെ എം.വേണുഗോപാലന്‍ മാസ്റ്ററുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തലശ്ശേരി നഗരസഭയില്‍ ആകെയുള്ള 52 സീറ്റില്‍ 35 സീറ്റ് എല്‍.ഡി.എഫിനും 11 സീറ്റ് യു.ഡി.എഫിനും ആറ ്‌സീറ്റ് ബി.ജെ.പിയുടെ കൈയിലുമാണ്.

ഒക്ടോബര്‍ 11 നാണ് ഉപതെരഞ്ഞെടുപ്പ്. നാമനിര്‍ദ്ദശക പത്രികകളുടെ സൂക്ഷ പരിശോധന ഈ മാസം 24 ന് നടക്കും. 26 വരെ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ട.് ഒക്ടോബര്‍ 11ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം ഒക്ടോബര്‍ 12ന് നടക്കും.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read