തലശ്ശേരിയില്‍ 155 വീടുകളുടെ സ്വപ്നസാക്ഷാത്കാരം

By | Saturday December 21st, 2019

SHARE NEWS

തലശ്ശേരി:  ലൈഫ് മിഷന്റെ ഭാഗമായി ഭൂമിയില്ലാത്ത ഭവനരഹിതരായ 1.5 ലക്ഷം പേര്‍ക്ക് സ്ഥലം കണ്ടെത്തി വീട് വെച്ച് നല്‍കുതിന്റെ അവസാന ഘട്ട നടപടികളിലേക്ക് പോകുകയാണെ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. തലശ്ശേരിയില്‍ നഗരസഭ പുതുതായി നിര്‍മ്മിച്ച ഹെല്‍ത്ത് ഓഫീസ് കം ഷോപ്പിംഗ് കോംപ്ളക്സിന്റെ ഉദ്ഘാടനവും പി എം എ വൈ ലൈഫ് രണ്ടാംഘട്ട പദ്ധതി പ്രകാരം നിര്‍മ്മിച്ച 155 വീടുകളുടെ താക്കോല്‍ദാനവും തലശ്ശേരിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശമുള്ള 86 ഇടങ്ങളിലാണ് ഭവന സമുച്ചയം നിര്‍മ്മിക്കുതിനായി ഭൂമി ഏറ്റെടുത്തിട്ടുള്ളത്. വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനോടൊപ്പം കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ പരിശീലനവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വിവിധ ഏജന്‍സികളുടെ തൊഴില്‍ വായ്പാ പദ്ധതികളുമായി ഇവരെ കുട്ടിയിണക്കി തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുതിനുള്ള ശ്രമവും നടക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. നമ്മുടെ നാട് വിവിധ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകു നാടാണ് ഇതിനെതിരെയുള്ള മുന്‍കരുതല്‍ എന്നനിലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഷെല്‍’ര്‍ ഒരുക്കണമെ രീതിയിലാണ് ഇത്തവണത്തെ പദ്ധതിയെും അദ്ദേഹം പറഞ്ഞു.

സുരക്ഷയുള്ള വീടുകള്‍ക്കൊപ്പം അവരുടെ ഭാവി ജീവിതം കൂടി ഭദ്രമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലശ്ശേരി നഗരസഭയില്‍ ലൈഫ് രണ്ടാംഘട്ടത്തില്‍ നിര്‍മ്മിച്ച 155 വീടുകളുടെ പണിയാണ് പൂര്‍ത്തീകരിച്ച് താക്കോല്‍ദാനം നിര്‍വ്വഹിച്ചത്. അഡ്വ എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍, വൈസ് ചെയര്‍പേഴ്സണ്‍ നജ്മ ഹാഷിം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി രാഘവന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വിനയരാജ്, നഗരസഭാ കൗസിലര്‍ സൗജത്ത് ടീച്ചര്‍, വി രത്നാകരന്‍, എം സി പവിത്രന്‍, എം ബാലന്‍, മണ്ണയാട് ബാലകൃഷ്ണന്‍, കെ എ ലത്തീഫ്, രമേശന്‍ ഒതയോത്ത്, പി ശിവദാസന്‍, സാജിദ് കോമത്ത്, മുന്‍സിപ്പല്‍ എഞ്ചീനിയര്‍ എം സി ജസ്വന്ത്, മുന്‍സിപ്പല്‍ സെക്രട്ടറി കെ മനോഹര്‍ പങ്കെടുത്തു.

പട്ടയ മേളയും വില്ലേജ് ഓഫീസ് ഉദ്ഘാടനവും 23ന്
ജില്ലയിലെ പട്ടയവിതരണ മേള ഡിസംബര്‍ 23 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തില്‍ റവന്യു- ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയാകും. പട്ടയവിതരണം നടത്തുതോടെ സ്വന്തമായി സ്ഥലമില്ലാതിരു ജില്ലയിലെ 1075 പേര്‍ കൂടി ഇനി ഭൂമിയുടെ അവകാശികളാകും. ഇരിട്ടി
താലൂക്ക് മിച്ചഭൂമി പട്ടയം 26, എല്‍ ടി കൂത്തുപറമ്പ് 656, എല്‍ ടി പയ്യൂര്‍ 200, എല്‍ ടി ദേവസ്വം കണ്ണൂര്‍ 110, എല്‍ ടി ദേവസ്വം തളിപ്പറമ്പ് 61, എല്‍ ടി ദേവസ്വം ഇരിട്ടി, തലശ്ശേരി- 16, കണ്ണൂര്‍ താലൂക്ക് ലക്ഷം വീട് പട്ടയം ആറ് എിങ്ങനെയാണ് വിതരണം ചെയ്യു പട്ടയങ്ങള്‍.

വടക്കേക്കളം ഭൂപ്രശ്നം പരിഹരിക്കുതുമായി ബന്ധപ്പെ ഭൂനികുതി സ്വീകരിക്കുതിനുളള മൂ് ഉത്തരവുകളും ഇതോടനുബന്ധിച്ച് നല്‍കും.
പുതുതായി നിര്‍മ്മിച്ച തൃപ്രങ്ങോ’ൂര്‍ വില്ലേജ് ഓഫീസ് 23ന് രാവിലെ 10 മണിക്ക് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയാകും. ഇരി ലാന്റ് ട്രിബ്യൂണല്‍ ഓഫീസ് ചാവശ്ശേരി റവന്യൂ ക്വാര്‍’േഴ്സിന്റെ ഉദ്ഘാടനവും ആറളം വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപന കര്‍മ്മവും 23ന്
വൈകിട്ട്‌ 2.30ന് ഇരിട്ടി ടൗണില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനാകും. കുറ്റിയാ’ൂര്‍, ഉദയഗിരി വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്കായി നിര്‍മ്മിച്ച സ്റ്റാഫ് ക്വാര്‍’േഴ്സിന്റെ ഉദ്ഘാടനം 23ന് വൈകിട്ട്‌ 3.30ന് കുറ്റിയാട്ടൂര്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷനാകും.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read