national

സൈനികന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

കുൽഗാം: ടെറിട്ടോറിയൽ ആർമിയിൽ സേവനം നടത്തുന്നതിടെ ഒരു വർഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. സൈനികൻ ഷാക്കിർ വാഗെയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. മൃതദേഹം മകന്റേത് തന്നെയാണെന്ന് ഷാക്കിറിന്റെ പിതാവ് മൻസൂർ സ്ഥിരീകരിച്ചിട്ടുണ്ട്. കുൽഗാമിലെ ഒരു മൊബൈൽ ടവറിന് സമീപം മൃതദേഹം കണ്ടെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 34 രാഷ്ട്രീയ റൈഫിൾസ് പരിശോധനയിലാണ്  മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ലോക്കൽ പൊലീസിന് കൈമാറിയിട്ടുണ്ട്....

Read More »

രണ്ട് വയസുകാരനായ ദളിത് ബാലന്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയതിന് പിതാവിന് വന്‍തുക പിഴ

ബംഗളൂരു : രണ്ട് വയസുകാരനായ ബാലന്‍ ഹനുമാന്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയതിന് ദളിത് കുടുംബത്തിന് 25,000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഹനുമസാഗറിന് അടുത്തുള്ള മിയാപുര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തന്‍റെ പിറന്നാള്‍ ദിവസം അനുഗ്രഹത്തിനായി കുഞ്ഞ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. പരമ്പരാഗതമായി ദളിതരെ ഈ പ്രദേശത്ത് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല എന്നാണ് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുറത്ത് നിന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമാണ് ദളിതരെ അ...

Read More »

ബെംഗളൂരുവില്‍ വീണ്ടും പീഡനം ; ബലാത്സംഗം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചുവെന്നാണ് പരാതി

ബെംഗളൂരു : ബെംഗളൂരുവില്‍ വീണ്ടും പീഡനം . ടാക്സിയിൽ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചുവെന്നാണ് പരാതി. കുറച്ച് സമയം മുൻപാണ് അക്രമത്തിന് ഇരയായ യുവതി പൊലീസിനെ സമീപിച്ച് പരാതി നൽകിയത്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം. രാത്രി വഴിയിരികിൽ മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്നും യുവതി പറഞ്ഞു. ഹൊസൂർ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ഇവിടെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. ഇന്നലെ പാർട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സ...

Read More »

ഭാരത് ബന്ദിന് പൂർണ പിന്തുണയെന്ന് സംയുക്ത ട്രേഡ് യൂണിയൻ

ന്യൂഡല്‍ഹി : കർഷക സംഘടനകൾ സെപ്റ്റംബർ 27 ന് നടത്തുന്ന ഭാരത ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് കേരളത്തിലെ സംയുക്ത ട്രേഡ് യൂണിയൻ. ബി എം എസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ നൽകും. വാഹനങ്ങൾ നിരത്തിലിറങ്ങില്ല , കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. ഭാരത് ബന്ദിനായുള്ള പ്രവർത്തനങ്ങൾ കിസാൻ മോർച്ച ഊർജ്ജിതമാക്കി. വിവിധ സംസ്ഥാനങ്ങളിൽ ഭാരത് ബന്ദി നായി സമരസമിതികൾക്ക് രൂപം നൽകിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളിൽ ബന്ദ് പൂർണ്ണമാക്കാനാണ് സംഘടനകളുടെ […]

Read More »

അമേരിക്കൻ സന്ദർശനം ; പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് യാത്രതിരിച്ചു

ന്യൂഡല്‍ഹി : അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. രാത്രി ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി ഒട്ടേറെ സുപ്രധാന യോഗങ്ങളിൽ പങ്കെടുക്കും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും. ക്വാഡ് യോഗത്തിൽ പങ്കെടുക്കുന്നതിന് ഒപ്പം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും ഈ സന്ദർശനകാലയളവിൽ നരേന്ദ്രമോദി അഭിസമ്പോദന ചെയ്യും. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ന...

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 26964 പേർക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 26964 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 186 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 383 മരണം കൂടി കൊവിഡ് ബാധിച്ചാണെന്ന് സ്ഥി‌രീകരിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 3,01,989 പേരാണ് കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. ഇതുവരെ 3,27,83,741 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ 383 പേര്‍ കൂടി മരിച്ചതോടെ, രാജ്യത്ത് ആകെ കൊവിഡ് മരണം 4,45,768 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 82,65,15,754 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേ...

Read More »

ഇന്ത്യയില്‍ എത്തിയ സിഐഎ ഉദ്യോസ്ഥന് ഹവാന സിന്‍ഡ്രോം കണ്ടെത്തിയതായി റിപ്പോർട്ട്

ദില്ലി : ഇന്ത്യയില്‍ എത്തിയ സിഐഎ ഉദ്യോസ്ഥന് ഹവാന സിന്‍ഡ്രോം കണ്ടെത്തിയതായി റിപ്പോർട്ട്. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിനൊടൊപ്പം ഇന്ത്യ സന്ദർശിച്ച ഉദ്യോഗസ്ഥനാണ് ഹവാന സിന്‍ഡ്രോം ബാധിച്ചതെന്നാണ് വിവരം. 2016 മുതല്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ കണ്ടെത്തുന്ന അജ്ഞാത രോഗമാണ് ഹവാന സിന്‍ഡ്രോം. സെപ്റ്റംബർ തുടക്കത്തില്‍ സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സ് സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. ഇതിനോടകം അമേരിക്കയിലെ ഉന്നതതലത്തില്‍ വരെ ആശങ്കക്ക് കാരണമായ ഹവാന സിൻഡ്രോം ഒരു മാസത്തിനിടെ സ്ഥിരീകരിക്കുന്നത് ഇത്...

Read More »

കൊവിഷീൽഡ് യുകെ അംഗീകരിച്ചില്ലെങ്കിൽ സമാന നടപടി എടുക്കാൻ ഇന്ത്യ തീരുമാനിച്ചു

ദില്ലി : ഇന്ത്യയിലെ കൊവിഷീൽഡ് വാക്സീൻ യുകെ അംഗീകരിച്ചില്ലെങ്കിൽ അടുത്തയാഴ്ച സമാന നടപടി എടുക്കാൻ ഇന്ത്യയും തീരുമാനിച്ചു. ഇന്ത്യയിൽ നിന്ന് യു കെയിൽ എത്തുന്നവർക്ക് യുകെ ക്വാറന്റീൻ ഏർപ്പെടുത്തുന്നതുപോലെ യു കെ പൗരൻമാർക്ക് ഇന്ത്യയും ക്വാറൻറീൻ ഏർപ്പെടുത്തും. ഒക്ടോബർ ഒന്ന് വരെ കാത്തിരിക്കാൻ ആണ് രാഷ്ട്രീയ‌ തീരുമാനം

Read More »

ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ കണക്ക് കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ടു. 150.50 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം ഈ സാമ്പത്തിക വര്‍ഷം ഉല്‍പാദിപ്പിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, ഖാരിഫ് എണ്ണക്കുരു ഉല്‍പാദനത്തില്‍ കുറവുണ്ടാകും. 26 ദശലക്ഷം ടണ്‍ എണ്ണക്കുരു ഉല്‍പാദിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും 2.33 ദശലക്ഷം ടണ്ണിന്റെ കുറവുണ്ട...

Read More »

നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും. ക്വാഡ് യോഗത്തിൽ പങ്കെടുക്കുന്നതിന് ഒപ്പം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും ഈ സന്ദർശനകാലയളവിൽ നരേന്ദ്രമോദി അഭിസമ്പോദന ചെയ്യും. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം നിർണ്ണയക ഗുണഭലങ്ങളാകും സുരക്ഷാ, വാണിജ്യ, ശാസ്ത്ര, തൊഴിൽ മേഖലകളിൽ രാജ്യത്തിന് സമ്മാനിയ്ക്കുക എന്ന് വിദേശകാര്യ...

Read More »

More News in national