ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി പണം തട്ടിയ സംഭവം: പ്രധാന പ്രതിയുടെ രേഖാചിത്രം തയ്യാറായി; അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാലോചിച്ച് പോലീസ്

By | Saturday September 29th, 2018

SHARE NEWS

തലശ്ശേരി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തിയ ഒരു സംഘം പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് രേഖാ ചിത്രം തയ്യാറാക്കി. സംഭവത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രമാണ് പോലീസ് തയ്യാറാക്കിയത്. ഇന്‍കം ടാക്‌സ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയ തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്നയാളുടെ രേഖാ ചിത്രമാണ് പോലീസ്  തയ്യറാക്കിയതത്.  52 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാള്‍ കണ്ണടയും തലയില്‍ തൊപ്പിയും ധരിച്ചിരുന്നു. തട്ടിപ്പ് നടത്തിയ സംഘത്തില്‍ ഒരു യുവതിയും ഉള്‍പ്പെട്ടതായി പോലീസിന് നേരത്തെ ചൂചന ലഭിച്ചിരുന്നു.

തലശ്ശേരിയിലെ മത്സ്യ മൊത്ത വ്യാപാരി സൈദാര്‍പള്ളി ജഗന്നാഥ ടെമ്പിള്‍ റോഡ് ഹുദയില്‍ പി.പി.മജീദിന്റെ വീട്ടിലാണ് കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ തട്ടിപ്പ് നടന്നത്.  പ്രതികളെക്കുറിച്ച് പരാതിക്കാരനായ മജീദ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയതത്. പോലീസിലെ രേഖാ ചിത്ര വിദഗധനായ എ.എസ്.ഐ പ്രേംദാസ് തിരുവള്ളൂരാണ് രേഖാചിത്രം തയ്യാറാക്കിയത്. മജീദ്, ഭാര്യ, ,ഭാര്യാ സഹോദരി, മക്കള്‍ എന്നിവരില്‍ നിന്ന് പ്രതികളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് മണിക്കൂറുകളെടുത്ത് രേഖാചിത്രം തയ്യാറാക്കിയതത്.  പോലീസ് തയ്യാറാക്കിയ രേഖാ ചിത്രം കേരളത്തിലും തമിഴ്‌നാട്, കര്‍ണ്ണാടക ഉള്‍പ്പെടെ സമീപ സംസ്ഥാനത്തും പ്രചരിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

ഇതിനിടെ ഇത്തരത്തിലുള്ള മോഷണം എറണാകുളം പെരുമ്പാവൂരില്‍ നടന്നതായി പോലീസിന് വിവരം ലഭിച്ചു. വിജിലന്‍സ്  ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘം സ്വര്‍ണ്ണവും പണവും കവര്‍ച്ച നടത്തുകയായിരുന്നു. ഈ സംഘത്തില്‍ അന്ന് കൂത്തുപറമ്പ് സ്വദേശിയുമുണ്ടായിരുന്നു.കൂത്തുപറമ്പ് പറമ്പായിയിലെ കണിയാന്റവിടെ വളപ്പില്‍ ഫസീറിനെ (26) അന്നത്തെ തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ അറസ്റ്റ് ചെയ്തിരുന്നു. അന്ന് പെരുമ്പാവൂരില്‍ തട്ടിപ്പ് നടത്തിയ സംഘം ഉപയോഗിച്ചിരുന്നത് തലശ്ശേരി ചിറക്കര സ്വദേശിയുടെ കാറായിരുന്നു. അന്വേഷണവുമായ് ബന്ധപ്പെട്ട് പോലീസ് തലശ്ശേരി മുതല്‍ കുഞ്ഞിപ്പള്ളി വരെയുള്ള സി.സി ടി.വി ദൃശ്യങ്ങളും ശേഖരിച്ചു.തട്ടിപ്പ് നടന്ന സമയത്ത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ സംഘത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു.

ആദായ നികുതി വകുപ്പിന്റെതേന്ന വ്യാജേന സംഘം ഉപയോഗിച്ച വ്യാജ രേഖകളിലെ കൈയ്യക്ഷരം ഒരു പെണ്‍കുട്ടിയുടേതെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നതത്.  തട്ടിപ്പ് സംഘം ഗ്രെ  കളര്‍ ഇന്നോവ കാറാണ് ഉപയോഗിച്ചതെന്ന് സമീപത്തെ വീടുകളില്‍ നിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. ഇതില്‍ ഇന്ത്യാ ഗവ.ബോര്‍ഡ് വെച്ചിരുന്നു. സെപ്തംബര്‍ 20ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് അഞ്ചു പേര്‍ തലശ്ശേരിയിലെ മൊത്ത മത്സ്യ വ്യാപാരിയായ പി.പി.എം ഗ്രൂപ്പ് ഉടമ മജീദിന്റെ വീട്ടില്‍ എത്തിയത്. മജീദും ഭാര്യയും മാത്രമെ അപ്പോള്‍ വീട്ടിലുണ്ടായിരുന്നുള്ളു.

ആദായ നികുതി വകുപ്പ് ഓഫീസര്‍,മൂന്ന് ഉദ്യോഗസ്ഥര്‍,ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയാണ് പരിചയപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാളുമുണ്ടായിരുന്നു. ആദായനികുതി വകുപ്പ് ഓഫീസറെന്ന് പരിചയപ്പെടുത്തിയയാള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്തു. മുറികളില്‍ കയറി പരിശോധിച്ച് അരമണിക്കൂറിനകം തിരിച്ചുപോകയും ചെയ്തിരുന്നു. സംഘം കൊണ്ടുവന്ന ഒരു ബാഗ് മടക്കി കൊണ്ടുപോയില്ല. ഇത് അന്വേഷിച്ച് തിരിച്ച് വിളിക്കാതിരുന്നപ്പോഴാണ് വീട്ടുടമയ്ക്ക് സംശയമുണ്ടായത്. ഇതേത്തുടര്‍ന്ന് മുറിയിലെ പഴ്സില്‍ സൂക്ഷിച്ച 25000 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. പരാതി പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.

English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read