തലശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട.എടക്കാട് സ്വദേശി അറസ്റ്റില്‍

By | Friday September 21st, 2018

SHARE NEWS
തലശ്ശേരി : തലശ്ശേരി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മൂന്ന് കിലോ കഞ്ചാവ് പിടികൂടി. കണ്ണൂര്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ നിര്‍ദേശത്തെ തുടര്‍ന്ന് തലശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോഹരന്‍ പയ്യനും സംഘവുമാണ് മൂന്ന് കിലോ കഞ്ചാവുമായ് യുവാവിനെ പിടികൂടിയത.്
എടക്കാട് സ്വദേശി വി.പി സുബീഷിനെ(21)യാണ് അറസ്റ്റ് ചെയ്തത്. ന്യൂമാഹി കിടാരംകുന്നില്‍ വെച്ചാണ് സഞ്ചിയില്‍ കഞ്ചാവുമായ് വരികയായിരുന്ന പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത.് അസി.എക്‌സൈസ് ഇന്‍സ്‌പെകടര്‍ കെ.പി പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍ പ്രദീഷ് ചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.സന്തോഷ്,സി.പി ശ്രീധരന്‍, മുഹമ്മദ് ഹബീബ് ഉള്‍പ്പെട്ട സംഘമാണ് ഇന്ന് കാലത്ത് എട്ട് മണിയോടെ കഞ്ചാവുമായ് യുവാവിനെ കസ്റ്റഡിയിലെടുത്തത.് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read