ബി.ജെ.പി പ്രവര്‍ത്തകനെ തലയറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ എട്ട് സി.പി.എം പ്രവര്‍ത്തകരെ വെറുതെ വിട്ടു

By | Saturday October 6th, 2018

SHARE NEWS

തലശ്ശേരി- ബി.ജെ.പി പ്രവര്‍ത്തകന്‍ പിണറായി വെണ്ടുട്ടായിയിലെ മാണിയത്ത് സത്യനെ(41) തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായിരുന്ന എട്ട് സി.പി.എം പ്രവര്‍ത്തകരെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി( ഒന്ന്) കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. സി.പി.എം പ്രവര്‍ത്തകരായ കൂത്തുപറമ്പിലെ മനോരാജ് എന്ന നാരായണന്‍, ഒ.പി മനോജ്, അബ്ദുള്‍ റഹീം, അജേഷ്, ഷെഫീഖ്, ശ്രീജേഷ്, ദിലീപ് , സജീര്‍ എന്നിവരെയാണ് ജഡ്ജ് പി.എന്‍ വിനോദ് കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത.് പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചില്ലെന്ന കാരണത്താലാണ് കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കൊണ്ട് ഉത്തരവായത.്

2008 മാര്‍ച്ച് അഞ്ചിന് വൈകിട്ടാണ് കേസിനാസ്പദനമായ സംഭവം. കൂത്തുപറമ്പിലെ ജോലി സ്ഥലത്ത് നിന്ന് സത്യനെ തട്ടിക്കൊണ്ട് പോയി തലയറുത്ത് കൊലപ്പെടുത്തി പാനുണ്ട ഹെല്‍ത്ത് സെന്ററിന് സമീപത്തെ റോഡില്‍ ഉപേക്ഷിച്ചെന്നായിരുന്നു കേസ്. തലശ്ശേരിയിലെ ആര്‍.എസ്.എസ് നേതാവ് എം.പി സുമേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി നടന്ന കൊലപാതക പരമ്പരയില്‍ സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകരായ തലശ്ശേരി മേഖലയിലെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ കൊലപാതക പരമ്പരക്കിടെയ്ണ് സത്യന്‍ കൊല്ലപ്പെട്ടിരുന്നത.് പ്രതിഭാഗത്തിന് വേണ്ടി അഡ്വ..ജെ ജോസ്, അഡ്വ.എന്‍.ആര്‍ ഷാനവാസ് എന്നിവരാണ് ഹാജരായത.്

Posted on
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read