ഉറ്റവരും ഉടയവരും ഉണ്ടായിട്ടും വാര്‍ദ്ധക്യജീവിതത്തില്‍ നാണിയമ്മയ്ക്ക് കൈതാങ്ങായി പളളൂര്‍ പോലീസ്

By | Saturday December 21st, 2019

SHARE NEWS

തലശ്ശേരി: ആരും തുണയില്ലാത്ത വൃദ്ധയ്ക്ക് സഹായഹസ്തവുമായി പള്ളൂര്‍ പോലീസ്.ഇടയില്‍ പീടികയിലെ മഠത്തില്‍ ഹൗസില്‍ താമസിക്കുന്ന എന്‍പത് വയസ്സുക്കാരി നാണിയാണ് പള്ളൂര്‍ എസ് ഐ.സെന്തില്‍ കുമാറിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്ന് ദുരിതകയത്തില്‍ നിന്നും കരകയറിയത്. പള്ളൂര്‍ പോലീസ് വീടുകളില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായി ബീറ്റ് ഓഫീസര്‍മാരായ രാജേഷ് ,ദീപേഷ്, സതീശന്‍ എന്നിവര്‍ വീട്ടില്‍ എത്തിയപ്പോഴാണ് നാണിയുടെ ദുരിതജീവിതത്തെ കുറിച്ച് അറിയുന്നത്.

ബന്ധുക്കള്‍ ഉണ്ടായിട്ടും ഒറ്റയ്ക്ക് ഭക്ഷണം പോലും കഴിക്കാതെ നിലത്ത് കിടക്കുന്ന നാണിയെ കണ്ട ബീറ്റ് ഓഫീസര്‍മാര്‍ ഉടന്‍ പളളൂര്‍ എസ്.ഐ സെന്തില്‍കുമാറിനെ അറിയിക്കുകയായിരുന്നു.എസ്.ഐ. ഉടന്‍ സ്ഥലത്ത് എത്തുകയും പന്തക്കല്‍ സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെയും കാരുണ്യ പ്രവര്‍ത്തകരുടെയുംസഹായത്തോടെ നാണിയുടെ വീടും പരിസവും ശുചീകരിക്കുകയും നാണിയെ കുളിപ്പിച്ച് വൃത്തിയാക്കുകയും ചെയ്തു.

നാണിക്ക് ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് എസ്.ഐ സെന്തില്‍കുമാര്‍ പറഞ്ഞു.ഇവരുടെ പുതുച്ചേരിയിലുള്ള ബന്ധുക്കളുമായി പോലീസ് സംസാരിക്കുകയും അവര്‍ വേണ്ട സഹായം നല്കാമെന്ന് അറിയിക്കുകയും ചെയ്തു.വിവരവമറിഞ്ഞ് മാഹി എം.എല്‍.എ രാമചന്ദ്രന്‍ മാസ്റ്ററും സ്ഥലത്തെത്തി. എ.എസ്.ഐ മാരായ മനോജ് കുമാര്‍ ,ജയാനന്ദന്‍, റോഷിത്ത് പാറേമല്‍ എന്നിവരും നേതൃത്വം നല്കി

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read