കക്കൂസ് മാലിന്യം തള്ളാന്‍ ശ്രമം; വാഹനമടക്കം മൂന്നുപേര്‍ പിടിയില്‍

By | Monday February 24th, 2020

SHARE NEWS

തലശ്ശേരി:കക്കൂസ് മാലിന്യം പൊതുസ്ഥലത്ത് തള്ളാന്‍ ശ്രമിക്കുന്നതിനിടെ വാഹനമടക്കം മൂന്നുപേര്‍ പിടിയിലായി. കോണോര്‍വയലില്‍ മാലിന്യം തള്ളുന്നതിനിടെ പാപ്പിനിശ്ശേരി അരോളി കരിക്കല്‍ വീട്ടില്‍ വിഷ്ണുശങ്കര്‍(31), കാട്ടാമ്പള്ളി കുതിരത്തടത്തില്‍ സെയ്ദ് (46) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് സീ വ്യൂ പാര്‍ക്കിന് സമീപം മാലിന്യം തള്ളാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമാനൂര്‍ മണ്ണാന്‍മലയില്‍ മിഥുന്‍ ശശികുമാറും(24) അറസ്റ്റിലായി. മൂവരെയും ജാമ്യത്തില്‍ വിട്ടയച്ചു. വീടുകളിലെയും പാര്‍പ്പിടസമുച്ചയങ്ങളിലെയും സെപ്റ്റിക് ടാങ്കുകളില്‍നിന്ന് ശേഖരിച്ച മാലിന്യമാണ് തള്ളാന്‍ ശ്രമിച്ചത്. കോണോര്‍വയലില്‍ രാത്രിയായിരുന്നു മാലിന്യം തള്ളാന്‍ ശ്രമിച്ചതെങ്കില്‍ ദേശീപാതയോരത്ത് പകലായിരുന്നു. പോലീസിന്റെ റോന്തുചുറ്റലിനിടെയാണ് ഇരുവാഹനങ്ങളും പിടിയിലായത്.
സാംക്രമികരോഗമുണ്ടാക്കുന്ന തരത്തില്‍ മാലിന്യം തള്ളിയെന്ന വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ആറുമാസം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.

കോണോര്‍വയലിലെ വാഹനവില്‍പ്പനശാലയ്ക്ക് സമീപം കഴിഞ്ഞദിവസം അജൈവമാലിന്യം തള്ളിയിരുന്നു. ഇവിടെ മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. നഗരസഭാ പരിധിയില്‍ മാലിന്യം തള്ളിയാല്‍ 25,000 രൂപ വരെയാണ് പിഴ ചുമത്തുന്നത്.  നഗരമധ്യത്തില്‍ത്തന്നെ മാലിന്യം തള്ളലും കത്തിക്കലും ഇപ്പോഴും തുടരുകയാണ്. രാത്രിയായാല്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മാലിന്യം കത്തിക്കല്‍ പതിവാണ്.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read